SignIn
Kerala Kaumudi Online
Friday, 26 April 2024 10.10 AM IST

കരടി നെയ്യ് തേച്ചാൽ കട്ടത്താടിയൊന്നും വരില്ല, നന്നായി താടി വരാൻ ഇക്കാര്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തി നോക്കൂ, ഒപ്പം ചില ശീലങ്ങൾ മാറ്റുകയും വേണം

beauty

ഏതൊരു യുവാവിനും ആകർഷണം കൂട്ടുന്ന കാര്യമാണ് നല്ല ഹെയർസ്‌റ്റൈലും ഭംഗിയുള‌ള മീശയും ഒപ്പം നല്ലൊന്നാന്തരം താടിയും. 15-18 വയസുള‌ളപ്പോൾ മീശ വളർന്നുവരുമെങ്കിലും പലരിലും താടി നന്നായി വളരാൻ പിന്നെയും കാലമെടുക്കും. വൃത്തിയായി ഭംഗിയായി ഒരുക്കിയ താടിയുള‌ള ആളോട് മിക്ക യുവാക്കൾക്കും ഒരസൂയയുണ്ടാകും. നല്ല താടി വളരാൻ പണ്ട് കരടി നെയ്യ് തേച്ചാൽ മതിയെന്നെല്ലാം പറഞ്ഞുകേൾക്കാറുണ്ട്. കരടിയ്‌ക്ക് നല്ല കറുത്ത രോമമുള‌ളതുകൊണ്ടാണോ എന്തോ ഇങ്ങനെയൊരു കഥ. എന്തായാലും അത്തരം കാര്യങ്ങളെക്കാൾ സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുകയാണ് അതിനായി വേണ്ട കാര്യം.

മത്സ്യം, ഇലക്കറികൾ, വിറ്രാമിൻ, പ്രോട്ടീൻ എന്നിവയടങ്ങിയ ആഹാരപദാർത്ഥങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് അതിനായി വേണ്ട ഒരു കാര്യം. ട്യൂണ മത്സ്യത്തിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് മുടിയ്‌ക്ക് വളർച്ചയും തിളക്കവുമുണ്ടാക്കാൻ സഹായിക്കുന്നതാണ്. ഇത് രോമങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിച്ച് താടി വളരാൻ ഇടയാക്കുമെന്ന് കരുതുന്നു.

കാൽഷ്യം, അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയടങ്ങിയ ചീരയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടിവളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും. ഇത് താടിവളരാനും ഉപകരിക്കും.

പയർ വർഗങ്ങൾ, ബീൻസ്, സോയാബിൻ, കടല എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ. സസ്യാഹാരം കഴിക്കുന്നവർക്ക് മുടിവളർച്ചയ്‌ക്ക് സഹായിക്കുന്നതാണിത്. ഇതിലൂടെ താടിവളർച്ചയും നന്നായി ഉണ്ടാകും.

കരടി നെയ്യ് പറ്റില്ലെങ്കിലും വെളിച്ചെണ്ണ മുടിവളർച്ചയെ സഹായിക്കുന്ന ഒന്നാണ്.വെളിച്ചെണ്ണ മൃദുവായി മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖചർമ്മം മൃദുവാകാൻ സഹായിക്കും. നന്നായി താടിവളരുകയും ചെയ്യും. ഇവയ്‌ക്കെല്ലാം പുറമേ നല്ല ആഹാരശീലം ഉണ്ടാകുന്നതും ലഹരി വസ്‌തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും നല്ലതാണ്. ഒപ്പം കൃത്യമായ ഉറക്കവും വേണം. ശരിയായ ആരോഗ്യ ശീലം വളർച്ചാ ഘട്ടത്തിൽ പരമപ്രധാനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTHY BEARD, BEARD, FOOD ITEMS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.