കുറ്റ്യാടി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിൽ സർക്കാർ പ്രഖ്യാപിച്ച വിവിധ കർമ പദ്ധതികൾ നടപ്പാക്കും. ഇതിനായി 65 അംഗ സമിതിയ്ക്ക് രൂപം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് പദ്ധതികൾ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.പി.സജിത, ഹേമ മോഹൻ, സെക്രട്ടറി രാജീവൻ, വനജ ഒതയോത്ത്, ആരോഗ്യ, എക്സൈസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ, സാംസ്കാരിക, വ്യാപാര, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ, യുവജന സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |