കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ അധിക്ഷേപകരമായ പോസ്റ്റിട്ടയാൾക്കെതിരെ ഡി ജി പിക്ക് പരാതി. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ ഉറൂബിനെതിരെയാണ് സി പി എം ആനകോട് ബ്രാഞ്ച് സെക്രട്ടറി പരാതി നൽകിയത്.
കോടിയേരി ബാലകൃഷ്ണൻ മരിച്ചെന്ന വാർത്ത വാട്സാപ്പിൽ ഷെയർ ചെയ്തുകൊണ്ടായിരുന്നു ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാൻ മുൻകൈയെടുത്ത നേതാവ് കൂടിയായിരുന്നു. അങ്ങനെയൊരാൾക്കെതിരെയാണ് ഒരു പൊലീസുകാരൻ തന്നെ ഇത്തരത്തിൽ പോസ്റ്റിടുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
സി പി എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. അർബുദത്തിന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാത്രി എട്ടിനായിരുന്നു അന്ത്യം. മൃതദേഹം അൽപസമയത്തിനകം കണ്ണൂരിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |