കൊല്ലം: ഒന്നാം യു.പി.എ സർക്കാർ 2007ൽ രൂപം നൽകിയ വയോജന സംരക്ഷണ നിയമം കർശനമായി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വയോജന സമ്മേളനം കഥാകൃത്ത് എഡ്വേർഡ് നസ്രത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, എം.സുജയ്, നന്മ ട്രസ്റ്റ് പ്രസിഡന്റ് ചോനേഴത്ത് ശശി, കോർപ്പറേഷൻ കൗൺസിലർ എം.പുഷ്പൻ, കെ.രാജേന്ദ്രൻ, എസ്.ഗോപാലകൃഷ്ണ പിള്ള, ജി.ബാലചന്ദ്രൻ പിള്ള, ബി.സതീശൻ, ജി.യശോധരൻ പിള്ള, ഡി.അശോകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |