മുംബയ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ നൃത്തം ചെയ്യുന്നതിനിടെ 35കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഇത് കണ്ടുനിന്ന പിതാവും ഹൃദയം തകർന്ന് മരിച്ചു. മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലാണ് സംഭവം.
മനീഷ് നരാപ്ജി സോണിഗ്ര എന്ന യുവാവാണ് ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ ഗര്‍ബ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം . 66 കാരനായ പിതാവ് നരാപ്ജി സോണിഗ്ര തന്നെയാണ് മകനെ ഉടനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ വച്ച് മകന്റെ മരണ വാര്‍ത്ത അറിഞ്ഞയുടനെ പിതാവും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |