SignIn
Kerala Kaumudi Online
Friday, 26 April 2024 7.59 PM IST

ബന്ധങ്ങൾ വഷളാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, ഈ നാളുകാർക്ക് ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 4 1198 കന്നി 18 ചൊവ്വാഴ്ച.

പുലർച്ചെ 0 മണി 24 മിനിറ്റ് 29 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം രാത്രി. 10 മണി 50 മിനിറ്റ് 40 സെക്കന്റ് വരെ ശേഷം തിരുവോണം നക്ഷത്രം )


അശ്വതി: ഉപരിപഠനത്തിൽ മികവ് പ്രകടിപ്പിക്കും, ലോട്ടറി ചിട്ടി വായ്പ്പാ ലഭിക്കും, പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, വിവാഹാലോചന തീരുമാനത്തിലെത്തും.

ഭരണി: സന്താനലാഭം, ചിരകാലാഭിലാഷങ്ങൾ പൂവണിയും, സാമ്പത്തിക ലാഭം ഉണ്ടാകും, അപ്രതീക്ഷിതമായ നേട്ടങ്ങൾ,സ്ത്രീകൾക്ക് അനുകൂലമായ പല മാറ്റങ്ങൾ.

കാർത്തിക: സ്ത്രീ സംബന്ധ വിഷയങ്ങളിൽ ആപത്ത്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ ബന്ധത്തിൽ അകൽച്ചകൾ, ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുക.

രോഹിണി: ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, ഔദ്യോഗിക രംഗത്ത് പ്രതീക്ഷിച്ച അനുഭവ ഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.

മകയിരം: അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം ഉണ്ടാകും,ബന്ധങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണം, മനസിന്റെ തെറ്റായ ധാരണകൾ അബദ്ധങ്ങളുണ്ടാക്കും.

തിരുവാതിര: കുടുംബാംഗങ്ങളിൽപെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ട്ടജന സഹായവും ലഭിക്കും, പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, അധിക്ഷേപങ്ങളെ അതിജീവിക്കും.

പുണർതം: കലാകായിക പ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും, കലാരംഗത്തുള്ളവർക്ക് നേട്ടത്തിന്റെ സമയം, ദാമ്പത്യബന്ധം ദൃഢമാകും.

പൂയം: പുണ്യ സങ്കേതങ്ങൾ സന്ദർശിക്കും, ശത്രുക്കളുടെ ശല്യം കുറയും, പ്രലോഭനങ്ങളിൽപ്പെടില്ല, പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും.

ആയില്യം: പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും, വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും,ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.

മകം: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും, അഭീഷ്ടസിദ്ധി കൈവരും.

പൂരം: ഗുണാനുഭങ്ങൾ, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും, വ്യാപാരികൾക്ക് വളരെ നേട്ടങ്ങൾ.

ഉത്രം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, സന്താനങ്ങളുടെ വിവാഹത്തിനുണ്ടായിരുന്ന തടസം മാറും. ദൂരയാത്ര ആവശ്യമായി വരും.

അത്തം: ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക, ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം., മുന്‌കോപം നിയന്ത്രിക്കണം.

ചിത്തിര: പ്രവർത്തന രംഗത്ത് പരാജയം സംഭവിക്കും, സത്യാവസ്ഥ അറിയാതെ പ്രതിക്കരുത്,ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും.

ചോതി : ധനപരമായ ഇടപാടുകൾ കരുതലോടെ നടത്തുക, സ്ത്രീകളുമായി ഇടപെടമ്പോൾ ജാഗ്രതപാലിക്കുക.

വിശാഖം: ഗൃഹത്തിൽ അസ്വസ്ഥതകൾ, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങൾക്ക് സാധ്യത.

അനിഴം: ധനമിടപാടുകൾ ശ്രദ്ധിച്ച് നടത്തുക, നൂതനസംരംഭങ്ങൾക്ക് പ്രാരംഭതടസങ്ങൾ ഉണ്ടാകും.

കേട്ട: ധനമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക.ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.

മൂലം: കൂടുതൽ ആദായം നേടും.വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനം.

പൂരാടം:സങ്കല്പങ്ങൾ യാഥാർഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും.

ഉത്രാടം: ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ദാമ്പത്യസുഖം, സന്താനസൗഖ്യം .

തിരുവോണം:ആഗ്രഹങ്ങൾ നിറവേറും, ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

അവിട്ടം:വസ്തുവാഹനാദിലാഭവും,യാത്രാഗുണവും,മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.

ചതയം: ഏറ്റെടുക്കുന്ന കാര്യങ്ങൾ വിചാരിക്കുന്ന വിധം നടപ്പിലാക്കും.

പൂരുരുട്ടാതി:ഉന്നത തലങ്ങളിൽ ഉള്ള വ്യക്തികളുമായി പരിചയപ്പെടും ,കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കം.

ഉത്രട്ടാതി: നിർത്തിവെച്ച കർമപദ്ധതികൾ പുനരാരംഭിക്കും.ഉദ്യോഗം തിരികെ ലഭിക്കും.

രേവതി: സ്വരച്ചേർച്ച ഇല്ലായ്‌മയ്‌ക്ക് പരിഹാരം ഉണ്ടാവും, ഒരു പുതിയ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTRO TOMORROW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.