തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻ ഐ എ ഡി ജി പിക്ക് റിപ്പോർട്ട് നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസിന്റെ പ്രതികരണം.
സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ അടക്കമുള്ള 873 പൊലീസുകാർക്ക് പി എഫ് ഐയുമായി ബന്ധമുണ്ടെന്നും ഇവരെ എൻ ഐ എ നിരീക്ഷിച്ചുവരികയാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതാണിപ്പോൾ കേരള പൊലീസ് നിഷേധിച്ചിരിക്കുന്നത്.
"കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എൻ ഐ എ റിപ്പോർട്ട് കൈമാറി എന്ന വാർത്ത അടിസ്ഥാന രഹിതമാണ്."- എന്നാണ് പൊലീസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |