പാലാ . ജില്ലാ അത്ലറ്റിക് മത്സരങ്ങൾ ഇന്ന് മുതൽ പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 7 ന് 20 കലോമീറ്റർ നടത്ത മത്സരത്തോടെയാണ് തുടക്കം. ജില്ലയിലെ വിവിധ സ്കൂൾ, കോളേജ്, ക്ലബുകളെ പ്രതിനിധീകരിച്ച് 700 ലധികം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ തര്യൻ അദ്ധ്യക്ഷത വഹിക്കും. അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ റെജീനമ്മാ ജോസഫ്, കൗൺസിലർമാരായ ഷാജു തുരുത്തൻ, ബിജി ജോജോ, ബിനു പുളിക്കകണ്ടം, ബൈജു കൊല്ലംപറമ്പിൽ ബിന്ദു മനു, നീന ജോർജ് എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |