കോഴിക്കോട്: ദേശവിരുദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവെയ്ക്കാനാണ് ആർ.എസ്.എസിനെയും മറ്റ് ദേശവിരുദ്ധ സംഘടനകളെയും സമീകരിക്കാനുള്ള ഗൂഢനീക്കം ചിലർ നടത്തുന്നതെന്ന് ആർ.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. ഇതിനായി അക്കാഡമിക തലത്തിലും മാദ്ധ്യമ മേഖലയിലും മറ്റും വ്യാപകമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. ആർ.എസ്.എസിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ കോഴിക്കോട് മാങ്കാവ് മൈതാനിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട. കമാൻഡർ കെ. നരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മഹാനഗർ സംഘചാലക് ഡോ. സി.ആർ. മഹിപാൽ, കാര്യവാഹ് പി. ബൈജു എന്നിവർ സംബന്ധിച്ചു. പന്നിയങ്കരയിൽ നിന്നും മുതലക്കുളത്തു നിന്നുമായി ആരംഭിച്ച പഥസഞ്ചലനം പുഷ്പ ജംഗ്ഷനിൽ സംഗമിച്ച് ആഴ്ചവട്ടം വഴി മാങ്കാവ് മൈതാനിയിൽ സമാപിച്ചു. മൂവായിരത്തിലധികം സ്വയംസേവകർ പഥ സഞ്ചലനത്തിലും മറ്റ് പരിപാടികളിലും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |