കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് കരുനാഗപ്പള്ളി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപൻ ടെസ്റ്റിംഗ് ക്യാമ്പ് നടത്തി. കുലശേഖരപുരം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ
നടന്ന ക്യാമ്പിന് മുൻ ഡി.ഒ.സി സ്‌കൗട്ട് എ.രാജഗോപാൽ, വിഷ്ണു ബാബു ഗൈഡ് ക്യാപ്റ്റൻ ശ്രീദേവി എന്നിവർ നേതൃത്വം നൽകി. കരുനാഗപ്പള്ളി സബ് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 33 സ്കൗട്ട് കുട്ടികളും 14 ഗൈഡ് കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. പാസായ കുട്ടികൾ തൃതീയ സോപാനിലേക്ക് പ്രവേശിക്കും. ലോക്കൽ അസോസിയേഷൻ സെക്രട്ടറി എസ്.ശിവ, ജോയിന്റ് സെക്രട്ടറി ബീഗം രഹ്നാസ്, സ്കൗട്ട് മാസ്റ്റർ സ്വാതി ബ്രിജിത്, പ്രിയങ്ക മഞ്ജു, ഗൈഡ് ക്യാപ്ടൻ സിന്ധു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |