പാലക്കാട്: ബ്ലഡ് കാൻസർ ബാധിതയായ നെന്മാറയിലെ ആറു വയസുകാരി ശ്രീപ്രിയയ്ക്ക് കെ.എസ്.യു നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറി. 10,2,350 രൂപ ഷാഫിപറമ്പിൽ എം.എൽ.എയാണ് കുടുംബത്തിന് കൈമാറിയത്. നെന്മാറ കോ ഓപറേറ്റീവ് കൺസ്യൂമർ സ്റ്റോർ ഹാളിൽ നടന്ന ചടങ്ങിൽ കാൻസർ രോഗികൾക്ക് ഉപയോഗക്കാനായി മൂന്ന് വർഷമായി വളർത്തിയ മുടി മുറിച്ച് നൽകിയ അയിലൂർ സ്വദേശിയായ 11 വയസുകാരൻ മാസ്റ്റർ ആദിത് വിനേഷിനെ അനുമോദിച്ചു. കെ.എസ്.യു നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ, ആർ. അനൂപ്, ഡാനിഷ് മാത്യൂ, പി.രാജേഷ്, പ്രബിത ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |