SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 AM IST

കുട്ടികൾക്ക് ഒരിക്കലും പ്രഭാത ഭക്ഷണം കൊടുക്കാതിരിക്കരുത്,​ ആരോഗ്യത്തിന് ഹാനികരമാകുന്നതിങ്ങനെ

healthy-foods

കുട്ടികൾക്ക് ഒരു ദിവസം വേണ്ട ഊർജ്ജത്തിന്റെയും മറ്റ് പോഷകങ്ങളുടെയും മൂന്നിലൊന്ന് ലഭിക്കേണ്ടത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. പോഷകക്കുറവ് വിളർച്ചയ്ക്കും വളർച്ചക്കുറവിനും കാരണമാകും. പ്രഭാത ഭക്ഷണം കുറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുന്നു. ഇങ്ങനെ തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയാനും ന്യൂറോണുകൾക്ക് അപചയം സംഭവിക്കാനും കാരണമായേക്കാം.

ബ്രേക്ക് ഫാസ്റ്റിന് ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ നല്കുന്നതാണ് ആരോഗ്യകരം. പാൽ, മുട്ട, പയറുവർഗങ്ങൾ എന്നിവ രക്തത്തിലെ റ്റൈറോസിന്റെ (അമിനോ ആസിഡ്) അളവ് വർദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു. കുട്ടികൾക്ക് സ്കൂളിലേക്ക് പഴവർഗങ്ങൾ, നട്സ്, ആവിയിൽ പുഴുങ്ങിയ പലഹാരം, അവൽ വിളയിച്ചത് തുടങ്ങിയ ആരോഗ്യദായകമായ സ്നാക്സ് കൊടുത്തയയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.