കാഞ്ഞങ്ങാട് : ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ ജീവൻരക്ഷാ റാലി നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എയിംസ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. വി.ഗോപി, എ.വേലായുധൻ, സി.കെ.വത്സലൻ , പ്രേമചന്ദ്രൻ ചോമ്പാല, ശരത്ത് മരക്കാപ്പ്, പി.സി.വിശ്വംഭരൻ പണിക്കർ, ഗണേശൻ, രാജേഷ്, ഷൈജ സായി, ഷിബിൻ ഉപ്പിലിക്കൈ, രാഘവൻ തിമിരി, കെ.വി.പ്രസാദ്, ജനാർദ്ദനൻ നീലേശ്വരം, കെ.എ.രാഘവൻ, സൂര്യ നാരായണ ഭട്ട്, മുരളി പള്ളം, ശ്രീനാഥ് ശശി, ഹക്കീം ബേക്കൽ, ഫൈസൽ ചേരക്കാടത്ത്, സിസ്റ്റർ ജയ ആന്റോ മംഗലത്ത് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. നാസർ ചെർക്കളം സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |