SignIn
Kerala Kaumudi Online
Friday, 26 April 2024 9.37 AM IST

നബിദിനാഘോഷങ്ങൾക്ക് തുടക്കം

nabi-dinam

ചിറ്റൂർ: തത്തമംഗലം ഷംസുൽ ഇസ്ലാം ഹനഫി ജുമാ മസ്ജിദിൽ നാല് ദിവസത്തെ നബിദിന പരിപാടികൾക്ക് തുടക്കമായി. സിറാജുൽ ഉലൂം മദ്രസയിലെ നാൽപ്പതോളം ഇനങ്ങളിലായി മുന്നൂറോളം വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും. പള്ളി ഇമ്മാം ഹാഫിള് നദീർ അഹമ്മദ് ദാവൂദി പ്രാർത്ഥന നിർവഹിച്ചു. പ്രസിഡന്റ് ജസ്റ്റിസ് പി.ക്യു ബർക്കത്തലി ഉദ്ഘാടനം ചെയ്തു. ഹാരിസ് മിസ്ബാഹി, അബൂബക്കർ മുസ്ലിയാർ, ഷക്കീർ മുസ്ലിയാർ, കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. മണ്ണാർക്കാട് ഇന്ന് നടക്കുന്ന തമിഴ് മതപ്രസംഗം സിറാജുദ്ധീൻ മൻബഈ, തൃച്ചിരാപ്പള്ളി, തമിഴ്നാട് എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന കന്തിരി, നബിദിനറാലി യോട് കൂടി നാല് ദിവസത്തെ പരിപാടികൾക്ക് സമാപനമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.