കൊല്ലം: വിദ്യാഭ്യാസ വിചക്ഷണൻ ഡോ. കെ. ശിവദാസൻപിള്ളയുടെ സ്മരണാർത്ഥം തൃക്കടവൂർ സാഹിത്യ സമാജം ഗ്രന്ഥശാല നൽകുന്ന അദ്ധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപനത്തിനൊപ്പം സാമൂഹ്യ - സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്കാണ് അവാർഡ് നൽകുക. 10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. രേഖകളുടെ പകർപ്പോടുകൂടിയ ബയോഡേറ്റ 25ന് മുമ്പ് ഗ്രന്ഥശാലയിൽ നേരിട്ടോ, നോമിനേഷനായോ, തപാൽ വഴിയോ, ഇ - മെയിൽ വഴിയോ ലഭിക്കണം. വിലാസം: തൃക്കടവൂർ സാഹിത്യ സമാജം ഗ്രന്ഥശാല, കടവൂർ, പെരിനാട് പി.ഒ, കൊല്ലം. 691 601. ഫോൺ: 9447662495, 7736077346.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |