SignIn
Kerala Kaumudi Online
Friday, 26 April 2024 5.28 PM IST

വർണങ്ങളിൽ വായിക്കാം 'ഒരു ദേശത്തിന്റെ കഥ '

sk
പുതിയറ എസ്.കെ.പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ ഒരുക്കിയ 'ഒരു ദേശത്തിന്റെ കഥ' ചുമർചിത്രാവിഷ്കാരം ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സമീപം.

കോഴിക്കോട്: വാക്കുകളിലൂടെ മലയാളി അടുത്തറിഞ്ഞ അതിരാണിപ്പാടത്തിന്റെ സൗന്ദര്യത്തിനും ഇലഞ്ഞിക്കൽ തറവാടിന്റെ പ്രൗഢിക്കും വർണങ്ങളിൽ പുനർജന്മം. സഞ്ചാര സാഹിത്യകാരൻ എസ്.കെ.പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' യുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് പുതിയറ എസ്.കെ പൊറ്റക്കാട് ഹാളിലാണ് കഥയിലെ പ്രസക്ത ഭാഗങ്ങൾ ചുമർചിത്രങ്ങളായി പരിണമിച്ചിരിക്കുന്നത്. എസ്.കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിലെ ഒരുകൂട്ടം ചിത്രകാരൻമാരുടേതാണ് ഈ ആവിഷ്കാരം. സാംസ്കാരിക കേന്ദ്രത്തിലെ മ്യൂറൽ പെയിന്റിംഗ് വിഭാഗം അദ്ധ്യാപകൻ കെ.ആർ.ബാബുവിന്റെ നേതൃത്വത്തിൽ 45 പേർ മൂന്നുമാസം കൊണ്ടാണ് കഥാചിത്രങ്ങൾ പൂർത്തിയാക്കിയത്. ദേശം കഥ പറയും പോലെയാണ് ഓരോ ചിത്രങ്ങളും. സഹപാഠിയായ സെറീന സുധാകരന്റെ ഓർമ്മ നിലനിർത്താൻ കൂടിയായിരുന്നു ഈ ചിത്രരചനാ ദൗത്യം. സാസ്കാരിക കേന്ദ്രത്തിന്റെ മൂന്നാം നിലയിലാണ് അക്രലിക് നിറങ്ങളിൽ ചിത്രങ്ങൾ തീർത്തിരിക്കുന്നത്. നോവലിന്റെ സുവർണ ജൂബിലി വർഷത്തിൽ എസ്.കെ.പൊറ്റക്കാടിനുള്ള സമർപ്പണം കൂടിയാണ് ചുമർചിത്രങ്ങളെന്ന് ചിത്രകാരൻ കെ.ആർ.ബാബു പറഞ്ഞു.

ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചുമർചിത്രം നാടിന് സമർപ്പിച്ചു. മ്യൂസിയം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലെെബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.ചന്ദ്രൻ, സുമിത്ര ജയപ്രകാശ്, പൂനൂർ കെ.കരുണാകരൻ, പി.ദിവാകരൻ എന്നിവർ പ്രസംഗിച്ചു. സാസ്കാരിക കേന്ദ്രം സെക്രട്ടറി പി.എം.വി പണിക്കർ സ്വാഗതവും ജോ.സെക്രട്ടറി ഇ. ജയരാജൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.