SignIn
Kerala Kaumudi Online
Friday, 26 April 2024 7.16 PM IST

കിതച്ച് വികസനം; ചെലവിടാൻ 627 കോടി

bh

മലപ്പുറം: സാമ്പത്തിക വർഷം പകുതി പിന്നിട്ടപ്പോൾ ജില്ലയിൽ വിവിധ വികസന പദ്ധതികൾക്കായി വകയിരുത്തിയ തുകയിൽ ചെലവിട്ടത് 13.73 ശതമാനം തുക മാത്രം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 727.51 കോടി രൂപ വകയിരുത്തിയപ്പോൾ പൂർത്തീകരിച്ചത് 99.86 കോടിയുടെ പദ്ധതികളാണ്. പദ്ധതി തുക ചെലവഴിക്കുന്നതിൽ സംസ്ഥാനത്ത് പത്താംസ്ഥാനത്താണ് ജില്ല. വയനാട്, ആലപ്പുഴ,​ കൊല്ലം ജില്ലകളാണ് മുന്നിൽ. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കാസർകോട് ജില്ലകളാണ് മലപ്പുറത്തിന് പിന്നിലുള്ളത്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പദ്ധതി തുക ചെലവഴിക്കുന്നതിലും ഏറെ പിന്നിലാണ്. എസ്.സി പദ്ധതികൾക്കായി 65.37 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവിട്ടത് 15.93 കോടി മാത്രം. 12.81 ശതമാനം തുകയാണിത്. ജില്ലയിൽ 121 തദ്ദേശ സ്ഥാപനങ്ങളുണ്ട്. 12 നഗരസഭകൾ, 15 ബ്ലോക്ക് പഞ്ചായത്തുകൾ, 94 ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ. പദ്ധതി പ്രവൃത്തികളിൽ ആദ്യഘട്ടം നടപ്പാക്കിയത് ഗ്രാമസഭകൾ ചേരാതെയായിരുന്നു. രണ്ടാംഘട്ടത്തിലാണ് പദ്ധതി പ്രവൃത്തികൾ വർക്കിംഗ് ഗ്രൂപ്പ് ചേർന്ന് തയ്യാറാക്കിയത്. വികസനപ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കുകയോ പൂർത്തീകരിക്കുകയോ ചെയ്യാതെ അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കുന്ന പ്രവണതയ്ക്ക് ഈ സാമ്പത്തിക വർഷവും മാറ്റമില്ല. മുന്നിൽ ഊരകം പദ്ധതി തുക ചെലവഴിക്കുന്നതിൽ ആദ്യ പത്തിൽ ഒമ്പതും ഗ്രാമപഞ്ചായത്തുകളാണ്. ഒരു മുനിസിപ്പാലിറ്റിയും. ഊരകം ഗ്രാമപഞ്ചായത്ത് 39.07 ശതമാനവുമായി ഇക്കാര്യത്തിൽ മുന്നിലുണ്ട്. സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. 40.86 ശതമാനം തുകയുടെ പദ്ധതികൾ പൂർത്തീകരിച്ച് തൃശൂരിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്താണ് ഇക്കാര്യത്തിൽ മുന്നിൽ. 40.86 ശതമാനം തുകയുടെ പദ്ധതികളാണ് ഇതിനകം പൂർത്തീകരിച്ചത്. 33.1 ശതമാനവുമായി വേങ്ങര രണ്ടാംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് പത്താം സ്ഥാനത്തും. വെളിയങ്കോട് -31.13, ചെറിയമുണ്ടം - 28.74, പുറത്തൂർ - 26.17, മഞ്ചേരി മുനിസിപ്പാലിറ്റി - 25.79, മക്കരപ്പറമ്പ് -24.58, തൃപ്പങ്ങോട് - 24.66, വണ്ടൂർ - 24.46 എന്നിങ്ങനെയാണ് തുക ചെലവഴിക്കുന്നതിൽ മുന്നിലുള്ള തദ്ദേശ സ്ഥാപനങ്ങൾ. ഏറ്റവും പിന്നിൽ താഴേക്കോട് ഗ്രാമപഞ്ചായത്താണ്. 4.94 ശതമാനം തുകയുടെ പ്രവൃത്തികളേ പൂർത്തീകരിച്ചിട്ടുള്ളൂ. പറപ്പൂർ - 5.86, എടപ്പാൾ - 6.18, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് - 7.01 ശതമാനം എന്നിങ്ങനെയും. മലപ്പുറം ജില്ലാ പഞ്ചായത്തും ഏറെ പിന്നിലാണ്. 89.31 കോടിയിൽ ഇന്നലെ വരെ പൂർത്തീകരിച്ചത് 6.29 കോടിയുടെ പദ്ധതികൾ മാത്രം. ജനറൽ പദ്ധതികൾക്കായി 44.88 കോടി രൂപ വകയിരുത്തിയപ്പോൾ 3.83 കോടിയാണ് ചെലവിട്ടത്. എസ്.സി പദ്ധതികൾക്കുള്ള 21.18 കോടിയിൽ ഒരുകോടിയുടെ പദ്ധതിയേ ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളൂ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.