തിരുവല്ല : കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഗാന്ധിസ്മൃതി ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനംനേടിയ പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ വി.ലക്ഷ്മി പ്രിയ, തിരുവല്ല എം.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ ആർദ്ര വേണുഗോപാൽ, കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെഎ ഇനിയ എന്നിവർ ടി.എസ്. എം ചെയർമാൻ സണ്ണിതോമസിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷതവഹിച്ചു. റോയി വർഗീസ് ഇലവുങ്കൽ, അജിത്ത് കാമ്പിശ്ശേരി, ഡോ.സൈമൺജോൺ, സണ്ണി കടമാൻകുളം, പി.സി.എലിസബത്ത്, ബിജു നൈനാൻ, മുളവന രാധാകൃഷ്ണൻ, ജോൺ കുര്യൻ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |