ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഇസ്ലാമാബാദിലെ സെന്റോറസ് മാളിൽ വൻ അഗ്നിബാധ. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു തീപിടിത്തം ആരംഭിച്ചത്. അഗ്നിരക്ഷാ സേന സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. ആർക്കും കാര്യമായ പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. മാളിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും തീ നിയന്ത്രണവിധേയമായെന്നും അധികൃതർ ഇന്നലെ രാത്രി അറിയിച്ചു. 26 നിലകളുള്ള സെന്റോറസ് മാളിന്റെ നാലാം നിലയിലെ ഫുഡ് കോർട്ടിലുള്ള ഒരു റെസ്റ്റോറന്റിന്റെ അടുക്കളയിൽ നിന്നാണ് തീ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടോ ഗ്യാസ് സിലിണ്ടറിൽ നിന്നോ ആകാം തീ പടർന്നതെന്ന് കരുതുന്നു. തീ മറ്റ് നിലകളിലേക്കും വേഗത്തിൽ പടരുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |