SignIn
Kerala Kaumudi Online
Friday, 26 April 2024 5.41 PM IST

'ആഞ്ചലിം - വെർമലോ"... ആമസോണിന്റെ തലയെടുപ്പ്

tree

റിയോ ഡി ജനീറോ : ഭൂമിയുടെ ശ്വാസകോശമാണ് ആമസോൺ മഴക്കാടുകൾ. ഇടതൂർന്ന മരങ്ങളും ലോകത്തെ ഏറ്റവും വലിയ പാമ്പായ അനാകോണ്ടയും കൊടുംകാടിനെ കീറിമുറിച്ച് ശാന്തമായി ഒഴുകുന്ന ഭീമൻ ആമസോൺ നദിയുമൊക്കെ നിറഞ്ഞതാണ് ആമസോൺ മഴക്കാടുകൾ.

ഇന്നും മനുഷ്യർക്ക് പ്രവേശനമില്ലാത്ത, പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാർ മാത്രം ജീവിക്കുന്ന നിഗൂഡ മേഖലകളും ആമസോൺ മഴക്കാടുകൾക്കുള്ളിലുണ്ട്. ഇത്രയും പ്രശസ്തമായ ആമസോൺ മഴക്കാട്ടിലെ ഏറ്റവും വലിയ മരം ഏതായിരിക്കും. ? 2019ൽ ഒരു കൂട്ടം ബ്രസീലിയൻ, ബ്രിട്ടീഷ് ഗവേഷകരിൽ ഉദിച്ച ചോദ്യമാണിത്. ഇവ‌ിടെ നടത്തിയ ഒരു 3ഡി മാപ്പിംഗ് പഠനത്തിന്റെ ഭാഗമായ ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ആ രഹസ്യം ഗവേഷകർ കണ്ടെത്തി.

എന്നാലും ആ മരത്തിന്റെ അടുത്തേക്ക് എത്തുക എന്ന ലക്ഷ്യം ഇപ്പോഴാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ ആസൂത്രണവും അഞ്ച് പര്യവേക്ഷണങ്ങളും രണ്ടാഴ്ച നീണ്ട കാൽനട യാത്രയും പൂർത്തിയാക്കിയാണ് ഗവേഷക സംഘം ഒടുവിൽ ആമസോണിനുള്ളിലെ ഏറെ വെല്ലുവിളികൾ നിറഞ്ഞ ആ മേഖലയിലേക്ക് 19 അംഗ ഗവേഷക സംഘം എത്തിയത്. സെപ്തംബർ 17നായിരുന്നു ഇത്. യാത്രയ്ക്കിടെ ഒരു ഗവേഷകന് വിഷ ചിലന്തിയുടെ കടിയേൽക്കുകയും ചെയ്തു.

ആമസോണിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ ഈ മരത്തിന് ഏകദേശം 30 നില കെട്ടിടത്തിന്റെ വലിപ്പമുണ്ട്. അതായത്, ഏകദേശം 290 അടി ഉയരം. മരത്തിന്റെ തടിയുടെ വീതിയാകട്ടെ 32 അടിയും.

' ഡിനിസിയ എക്സൽസ " അഥവാ ' ആഞ്ചലിം - വെർമലോ " എന്ന മരമാണിത്. ബ്രസീലിലെ വനങ്ങളിലാണ് ആകാശംമുട്ടേ വളരുന്ന ഈ കൂറ്റൻ മരങ്ങൾ കാണപ്പെടുന്നത്. ഒരു ആഞ്ചലിം - വെർമലോ മരം തന്നെയാണ് ആമസോണിലെ ഏറ്റവും വലിയ മരമെന്ന് ബ്രസീലിയൻ സർവകലാശാലകളുമായി ചേർന്ന് നടത്തിയ ഗവേഷണങ്ങളിലൂടെയാണ് കണ്ടെത്തിയത്.

ഈ മരത്തിന് കുറഞ്ഞത് 400 വർഷം പ്രായമുണ്ടെന്ന് കരുതുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പഠനങ്ങൾക്കായി മരത്തിന്റെ ഇലകളും ചുറ്റുമുള്ള മണ്ണിന്റെ സാമ്പിളും ഗവേഷകർ ശേഖരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.