പത്തനംതിട്ട : പട്ടികജാതി, പട്ടിക വർഗ, ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വനിതകൾക്ക് സംസ്ഥാന വനിതാ വികസന കോർപറേഷൻ 30 ലക്ഷം രൂപവരെ കുറഞ്ഞ പലിശ നിരക്കിൽ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18 നും 55 നും ഇടയിൽ പ്രായമുളള വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ. www.kswdc.org എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ലഭിക്കും. വിവരങ്ങൾക്ക് : കോ-ഓർഡിനേറ്റർ, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബിൽഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട. ഫോൺ : 8281 552 350.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |