SignIn
Kerala Kaumudi Online
Friday, 26 April 2024 11.26 PM IST

ഡ്രോണുകൾക്ക് വഴിതുറക്കാൻ പാടശേഖരങ്ങൾ

drone

  • ആദ്യ ഡ്രോൺ പ്രദർശനം 14ന്

തൃശൂർ: വളമിടലും മരുന്നു തളിയുമടക്കമുള്ള കൃഷി ജോലികൾ സുഗമമാക്കാൻ ഇനി പാടത്ത് ഡ്രോണുകൾ പറക്കും. കാർഷിക ഡ്രോണുകളുടെ ആദ്യ പ്രദർശനവും പ്രവർത്തനരീതി പരിചയപ്പെടുത്തലും നാളെ ഉച്ചയ്ക്ക് രണ്ടിന് അന്നമനട പഞ്ചായത്തിലെ ആലത്തൂർ പാടശേഖരത്ത് നടക്കും. പ്രവൃത്തി പരിചയ പരിപാടികളുടെ ഉദ്ഘാടനം വി.ആർ.സുനിൽകുമാർ എം.എൽ.എ നിർവഹിക്കും. അകമ്പാടം പാടശേഖരത്തിൽ കർഷകർക്കായി ഡ്രോണുകൾ പ്രദർശിപ്പിച്ച്, പ്രവർത്തനം പരിചയപ്പെടുത്തും. 15ന് ഉച്ചയ്ക്ക് 2ന് നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ഡ്രോണുകളുടെ പ്രദർശന പ്രവൃത്തി പരിചയ പരിപാടി ഉദ്ഘാടനം ചെയ്യും. ഏത് തരം വിളകളും കൃഷി ചെയ്യുന്ന കർഷകർക്ക് ഡ്രോണുകളുടെ ഉപയോഗ രീതി ഇവിടെ പരിചയപ്പെടാം.

കൂടുതൽ ഫലപ്രദം

കുറഞ്ഞ അളവിൽ കൂടുതൽ കൃഷിയിടങ്ങളിലേയ്ക്ക് ചുരുങ്ങിയ സമയത്തിൽ വിളസംരക്ഷണ ഉപാധികൾ പ്രയോഗിക്കാൻ ഡ്രോണുകൾ വഴി സാദ്ധ്യമാണ്. വിളകളുടെ വളർച്ച, പരിപാലനം, വളവും കീടനാശിനിയും പ്രയോഗിക്കൽ എന്നിവ കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കാം. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ഡ്രോൺ ഉപയോഗിച്ച് കളനാശിനിയും വളവും ഉൾപ്പെടെയുള്ളവ സ്‌പ്രേ ചെയ്യാം. തൊഴിലാളിക്ഷാമത്തിനും പരിഹാരമാണ്. തൊഴിൽ സമയം കുറയ്ക്കുന്നതിന് പുറമെ കൂലിയിനത്തിലും ചെലവ് കുറയ്ക്കാം. കൃഷിയിടത്തിൽ നിരീക്ഷണവും നടത്താം. പരമ്പരാഗത കൃഷിരീതികളിൽ നിന്ന് മാറി കാർഷികരംഗം സ്മാർട്ടാക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാം.

പ്രതീക്ഷ പാടശേഖര സമിതികൾക്ക്

10 ലക്ഷത്തിന്റെ ഡ്രോൺ വാങ്ങിക്കുകയാണെങ്കിൽ 4 ലക്ഷം രൂപ സബ്‌സിഡിയായി കൃഷി വകുപ്പ് നൽകും. എം.എൽ.എ ഫണ്ടോ മറ്റോ ഉപയോഗിച്ച് വലിയ പാടശേഖരങ്ങൾക്ക് വാങ്ങിക്കാനായാൽ മറ്റ് ചെറുപാടശേഖരങ്ങളിലേക്ക് വാടകയ്ക്ക് നൽകിയാൽ വരുമാനവും ലഭിക്കും. ചെറുപാടശേഖരങ്ങൾക്കും സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ ലഭിക്കാനുള്ള സാദ്ധ്യതയും തെളിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DRONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.