കൊല്ലം: ജനറൽ കോച്ചിലേക്കുള്ള ടിക്കറ്റെടുത്ത ശേഷം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ആറിനെ ആക്രമിച്ച അഭിഭാഷകൻ പിടിയിലായി. ഏറുണാകുളം തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ദയത്തിൽ സ്നേഹദേവനാണ് (53) പിടിയിലായത്.
മലബാർ എക്സ്പ്രസ് കൊല്ലത്ത് നിന്ന് കോട്ടയത്തേക്ക് പോകവേ ശാസ്താംകോട്ട സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം. അക്രമ സംഭവം അറിഞ്ഞ് കോട്ടയം റെയിൽവേ പൊലീസ് പ്രതിയെ പിടികൂടി കൊല്ലം റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ ടി.ടി.ആർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |