വൈക്കം.ശ്രീമഹാദേവ കോളേജിൽ ലോക ഭക്ഷ്യദിനത്തിന് മുന്നോടിയായി ഇന്ന് ഭക്ഷ്യമേളയും ഭക്ഷ്യ സുരക്ഷാ സെമിനാറും നടത്തും. ഭക്ഷ്യ ഗവേഷകനും മാനേജ്മെന്റ് വിദഗ്ദനുമായ ഡോ.കെ.എം.ജോർജ് മേള ഉദ്ഘാടനം ചെയ്യും. ടി.ആർ.എസ് മേനോൻ അദ്ധ്യക്ഷത വഹിക്കും. ഡോ.ബി.ജെ.മേലേടം മുഖ്യ പ്രഭാഷണം നടത്തും. നാടൻ തട്ടുകട വിഭവങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഭക്ഷണം വരെ മേളയിൽ ക്രമീകരിച്ചിട്ടുണ്ട്. കപ്പയും മീനും മുതൽ തന്തൂരി റൊട്ടിയും മട്ടനും വരെ സ്റ്റാളുകളിൽ ഒരുക്കും. പതിനൊന്ന് സ്റ്റാളുകളിലായി 56 ഇനം ഭക്ഷണ വസ്തുക്കളാണ് തയ്യാറാക്കുക. മേളയിൽ പൊതുജനങ്ങൾക്കും വരാമെന്ന് ചീഫ് കോ-ഓഡിനേറ്റർ അനുപ.പി നാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |