കോഴിക്കോട് : ടൂറിസ്റ്റ് വാഹനങ്ങളെ വേട്ടയാടുന്നതായി ആരോപിച്ച് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റീവ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി. എരഞ്ഞിപ്പാലത്തു നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ തടഞ്ഞു. കൊവിഡിനു ശേഷം ഉണർന്നുവരുന്ന മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കുക, യാത്രയ്ക്കിടെ നടത്തുന്ന അനാവശ്യ പരിശോധനകൾ ഒഴിവാക്കുക, കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിക്കുക, വാഹനങ്ങളെ ടൂറിസത്തിന്റെ ഭാഗമായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.രാജു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ശ്രീശാന്ത്, കെ.വിനോദ് കുമാർ, രാജു ഗരുഡ, പ്രഭീഷ്, സിബി പോൾ, ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |