കോഴിക്കോട് : ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജിൽ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ റോസ നിർമ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 16ന് രാവിലെ പത്തിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. റൗസത്തുൽ ഉലൂം ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.പി.മുഹമ്മദ് കുട്ടശ്ശേരി അദ്ധ്യക്ഷത വഹിക്കും. ഡോ.അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാകും.
ആധുനിക സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ, ഡിജിറ്റൽ ക്ലാസ് റൂമുകൾ, വൈഫൈ സൗകര്യങ്ങളോടു കൂടിയ ഡിപ്പാർട്ട്മെന്റ് ലൈബ്രറി, ഭിന്നശേഷി സൗഹൃദ പഠന മുറികൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി.എം മുബാറക് പാഷ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ പി.കെ.അഹമ്മദ്, എൻ.കെ.മുഹമ്മദലി, ഷഹദ് ബിൻഅലി, ഡോ.പി.അയ്മൻ ഷൗഖി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |