കോഴിക്കോട്: മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ചും കോഴിക്കോട് ഓഫ്താൽമിക് സൊസൈറ്റിയും ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലയ്ഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി കാഴ്ച പരിശോധനാ ക്യാമ്പ് നടത്തി. കോർപ്പറേഷൻ വാർഡ് കൗൺസിലർ അൽഫോൺസാ മാത്യു ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.ബി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ എ.സുമിത, ഡോ.ക്രിസ് മാത്യു കോശി, ഡോ.സി.കെ.നജ്ല, രേവതി പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഐ.എം.എ സെക്രട്ടറി ഡോ.കെ.സന്ധ്യ കുറുപ്പ് സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.പി.ഭവിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |