SignIn
Kerala Kaumudi Online
Friday, 26 April 2024 8.34 AM IST

അതിക്രമിച്ചുകയറി പടമെടുത്തെന്ന്.

photo

പൊൻകുന്നം. അജ്ഞാതരായ യുവാക്കൾ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ പകർത്തിയെന്ന് പരാതി. ഗൃഹനാഥ മൂലകുന്ന് മണ്ണുവയലിൽ അമീന സജി ഇതുസംബന്ധിച്ച് സി.സി.ടി.വി.ദൃശ്യങ്ങൾ ഉൾപ്പെടെ പൊൻകുന്നം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഗൃഹനാഥയും മകളും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. 90 വയസ്സുള്ള അമ്മയും ജോലിക്കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രോജക്ട് വർക്കിന്റെ ഭാഗമായി എത്തിയതാണെന്ന് പറഞ്ഞ് ആറുപേരുൾപ്പെടുന്ന സംഘം എല്ലാമുറികളുടെയും ജനാലകളിലൂടെ ചിത്രം പകർത്തി. പടി കയറി വീടിന്റെ മുകൾഭാഗത്തും പരിശോധന നടത്തി. സംഭവം അറിഞ്ഞ് പ്രദേശവാസികളും ആശങ്കയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PHOTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.