കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് മാതാവിനെ ആക്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങാലം ഉണ്ണിയേശു കോളനിയിൽ ചന്തുഭവനത്തിൽ ഗോവിന്ദനാണ് (45) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്.
വൈദ്യുതി ചർജ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ തടസം പിടിക്കാനെത്തിയ അമ്മയ്ക്ക് ഗോവിന്ദന്റെ കൈയിലിരുന്ന വടികൊണ്ട് മൂക്കിന് അടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലാണ്. പിതാവ് ചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ആന്വേഷണത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |