SignIn
Kerala Kaumudi Online
Friday, 26 April 2024 7.13 PM IST

ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി ഇന്ന്

drug

കോട്ടയം . തൊഴിൽവകുപ്പിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികൾ 22 വരെ ജില്ലയിൽ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് ശാസ്ത്രി റോഡിലേക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തും. അന്യസംസ്ഥാന തൊഴിലാളികളടക്കം റാലിയിൽ പങ്കെടുക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ പെരുവ വ്യാപാരി വ്യവസായ ഹാളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ലഹരിവിരുദ്ധ പ്രതിജ്ഞയും ഫ്ലാഷ് മോബും ലഹരി വിരുദ്ധ ജ്വാലയും നടക്കും. നാളെ രാവിലെ 10ന് നാട്ടകം പാരഗൺ ഫാക്ടറിയിൽ ബോധവത്ക്കരണ പരിപാടിയും ലഹരിവിരുദ്ധ പ്രതിജ്ഞയും മെഡിക്കൽ ക്യാമ്പും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ ആൻസ് ബേക്കറിക്കു സമീപം ബോധവത്ക്കരണ പരിപാടിയും ലഹരിവിരുദ്ധ പ്രതിജ്ഞയും മെഡിക്കൽ ക്യാമ്പും നടക്കും. 18ന് രാവിലെ 10ന് ഏറ്റുമാനൂർ വ്യവസായ എസ്റ്റേറ്റിലും 19 ന് രാവിലെ 10 ന് കൂവപ്പള്ളി സെന്റ് മേരീസ് റബേഴ്‌സിലും 20 ന് രാവിലെ 11 ന് മണർകാട് ലയൺസ് ക്ലബ് ഹാളിലും 21 ന് രാവിലെ 10 ന് എലിക്കുളം ഗ്ലെൻ റോക്ക് റബർ ഇൻഡസ്ട്രീസിലും 22 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മോനിപ്പള്ളി സാംതോൺ മെറ്റൽകാസ്റ്റിലും ബോധവത്ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.