കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതിയിൽ ഇനിമുതൽ സൗജന്യനിരക്കിൽ മരുന്നും ലഭിക്കുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയൽ അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ജീവനം ഫർമസി തയ്യാറായി.
വൃക്കരോഗ ബാധിതരുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണ് ജീവനം. നിലവിൽ മുന്നൂറിൽ പരം പേർക്ക് സൗജന്യ ഡയാലിസിസ് നൽകുന്നുണ്ട്. ഇതിന് പുറമേയാണ് സൗജന്യനിരക്കിൽ മരുന്ന് കൂടി നൽകുന്നത്. ജീവനം ഫാർമസി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുകയും ഫാർമസിസ്റ്റിനെ നിയമിക്കുകയും ചെയ്തു.
മരുന്നിനായി നാനൂറിൽ പരം പേരുടെ അപേക്ഷകൾ ഇതിനോടകം ലഭിച്ചെന്നും പ്രസിഡന്റ് അറിയിച്ചു. ജില്ലാ ആശുപത്രിക്ക് പുറമേ 5 താലൂക്ക് ആശുപത്രികളിലും സൗജന്യ ഡയാലിസിസ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |