വനിതാ പോൾവാട്ടിൽ റോസി മീന പോൾരാജ് സ്വന്തം റെക്കാഡ് തിരുത്തിയെഴുതി
ബെംഗളുരു : ഗാന്ധിനഗറിലെ ദേശീയ ഗെയിംസ് വേദിയിൽ കുറിച്ചിരുന്ന വനിതാ പോൾവാട്ടിലെ ദേശീയ റെക്കാഡ് തിരുത്തിയെഴുതി തമിഴ്നാടിന്റെ പോൾവാട്ട് താരം റോസി മീന പോൾരാജ്. ബെംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 4.21 മീറ്റർ ചാടി 25കാരിയായ റോസി മീന റെക്കാഡ് തിരുത്തിയെഴുതിയത്. ദേശീയ ഗെയിംസിൽ 4.20മീറ്ററാണ് റോസി മീന ക്ളിയർ ചെയ്തിരുന്നത്. 2014ൽ വി.എസ് സുരേഖ സ്ഥാപിച്ചിരുന്ന 4.15 മീറ്ററിന്റെ റെക്കാഡാണ് ദേശീയ ഗെയിംസ് വേദിയിൽ റോസി മീനക്കുമുന്നിൽ വഴിമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |