SignIn
Kerala Kaumudi Online
Friday, 26 April 2024 4.25 PM IST

ആസ്വാദകരെ വിസ്മയിപ്പിക്കാൻ സരോവരത്തൊരു അർബൻ അങ്ങാടി

sarovaram
sarovaram

കോഴിക്കോട് : സംഗീതവും നൃത്തവുമെല്ലാമൊരുക്കി ആസ്വാദകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് സരോവരത്തൊരു അർബൻ അങ്ങാടി. സംഗീതം നുകർന്ന് കേരളത്തിന്റെ തനത് കലാരൂപങ്ങളും നൃത്തവുമെല്ലാം ആസ്വദിക്കാനും സാംസ്‌കാരിക സദസുകളിലെ ഭാഗമാകാനും ഇഷ്ട ഭക്ഷണം രുചിക്കാനുമെല്ലാമുള്ള അവസരമാണ് യംഗ് ആർക്കിടെക്റ്റ്സ് ഫെസ്റ്റിവെലിന്റെയും ക്രോസ്‌റോഡ്‌സിന്റെയും ഭാഗമായി ഒരുക്കുന്നത്. 27 മുതൽ 29 വരെ അറബൻ അങ്ങാടി സരോവരത്തുണ്ടാകും.

പ്രവേശനം സൗജന്യമായിരിക്കും. പ്രമുഖ ബ്രാൻഡുകളുടെ സംഗീത പരിപാടികൾ എല്ലാ ദിവസവുമുണ്ടാകും. ആവശ്യമുള്ള സാധനങ്ങൾ ഇവിടെ നിന്ന് വാങ്ങാം. ഫുഡ് കോർട്ടുകൾ ഉൾപ്പെടെ നാൽപ്പതോളം സ്റ്റാളുകളാണ് അർബൻ അങ്ങാടിയിൽ ഒരുങ്ങുന്നത്. കേരളത്തിന്റെ പൗരാണിക വാസ്തു ശിൽപ്പ ഭംഗിയും ഗ്രാമീണ തനിമയും സമന്വയിപ്പിച്ചായിരിക്കും അർബൻ അങ്ങാടിയൊരുങ്ങുക. കലയും, സംഗീതവുമൊക്കെയായി മൂന്നു ദിനങ്ങൾ ആസ്വദിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.