പത്തനംതിട്ട : ലോക കാഴ്ചാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ മുഖ്യാതിഥിയായിരുന്നു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിളള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. നേത്രരോഗങ്ങളെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും ഉള്ള ലഘുലേഖ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ഡി.എം.ഒ.യ്ക്ക് നൽകി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രചനാ ചിദംബരം, ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബെറ്റ്സി ജേക്കബ്, കൂടൽ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജയപ്രകാശ്, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം സുജാഅനിൽ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, മെമ്പർമാരായ ആശാസജി, സോമൻ, സി.വി.സുഭാഷിണി, ജില്ലാ ഒഫ്താൽമിക് കോഓർഡിനേറ്റർ എം.ഷേർലി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.കെ.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.സന്ദേശറാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ഫ്ലാഗ് ഒാഫ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. സി.ജി.അനുലക്ഷ്മി കാഴ്ചദിന ബോധവൽക്കരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |