SignIn
Kerala Kaumudi Online
Friday, 26 April 2024 8.14 PM IST

മഴയിൽ നെൽകൃഷി വീണ് നശിക്കുന്നു

paddy

കുഴൽമന്ദം: ശക്തമായ മഴയിൽ കൊയ്യാൻ പരുവത്തിലായ നെൽകൃഷി വീണു നശിക്കുന്നു. നെല്ല് ഉണക്കി സൂക്ഷിക്കാൻ സൗകര്യം ഇല്ലാത്ത ചെറുകിട കർഷകർ നെല്ല് സംഭരണം ആരംഭിക്കുന്നതിനെ ആശ്രയിച്ചാണ് നെല്ല് കൊയ്തെടുക്കുന്നത്. എന്നാൽ മഴ പെയ്തതോടെ കൊയ്യാൻ പാകമായ നെല്ലെല്ലാം നശിക്കുകയാണ്. മഴ ശക്തിയാകുന്ന സാഹചര്യത്തിൽ സംഭരണം വൈകും തോറും വിളനാശം കൂടാനാണ് സാധ്യത. നിലവിലെ സ്ഥിതി കണക്കിലെടുത്ത് നെല്ല് സംഭരണം ഉടൻ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കുഴൽമന്ദം കൃഷി ഭവന്റെ പരിധിയിൽ വരുന്ന ഇല്ലത്തുപാടം പാടശേഖര നെല്ലുത്പാദക സമിതി സെക്രട്ടറി ഐ.സി. ബോസ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.