SignIn
Kerala Kaumudi Online
Friday, 26 April 2024 12.47 PM IST

കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധ സംഗമം

mercy

കൊല്ലം: കുടുംബശ്രീയെ തകർക്കാൻ ബി.ജെ.പി, കോൺഗ്രസ് മുന്നണികൾ നടത്തുന്ന കളള പ്രചരണങ്ങൾക്കെതിരെ കുടുംബശ്രീ കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആലാട്ടുകടവ് ഡിവിഷനിലെ പൊൻപുലരി അയൽക്കൂട്ടത്തിനെതിരെ വ്യാജ അഴിമതി ആരോപണമുന്നയിച്ച് കുടുംബശ്രീ സംവിധാനത്തെ തകർക്കാനുളള നീക്കത്തിനെതിരെയായിരുന്നു സംഗമം. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയം കാരണം കേരളത്തിലെ സ്ത്രീകളുടെ വരുമാനം 30 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞതായി അവർ കുറ്റപ്പെടുത്തി. പൊൻപുലരി അയൽക്കൂട്ടത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മേയർ പ്രസന്നാ ഏണസ്റ്റ് പറഞ്ഞു. കൊല്ലം സി.ഡി.എസ് ചെയർപേഴ്സൺ സുജാത ശശികുമാർ, കൊല്ലം ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു വിജയൻ, സീമാ ജോൺസൻ, ബിനി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.