കൊല്ലം : ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ പ്രഥമ ജില്ലാസമ്മേളനം 23ന് രാവിലെ 10ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.ജെ. മേനോൻ അദ്ധ്യക്ഷനാകും. മുതിർന്ന അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് മജീദ് മൈബ്രദർ ആദരിക്കും. സംഘടനാ വിശദീകരണം സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി അവതരിപ്പിക്കും. സംസ്ഥാന ജോ. സെക്രട്ടറി ആഷ്ലി റാം,സംസ്ഥാന നേതാക്കളായ ഹരിപ്രസാദ് മണ്ണാറക്കാട്, ബിനു വയനാട്, സുദർശനൻ അലുങ്ങൽ,സുനിൽ പാലക്കാട്, പി.എസ്. ജയൻ, ദിനേശൻ മുലക്കം, എസ്.എസ്.നസീർ ഫോർട്ട് കൊച്ചി, രാജൻ പിണറായി എന്നിവർ പങ്കെടുക്കും. പേപ്പർ വില വർദ്ധന നിയന്ത്റിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുള്ള പ്രമേയം സമ്മേളനം ചർച്ച ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ആഷ്ലി റാം, സെക്രട്ടറി വി. ബിനേഷ് കുമാർ, പബ്ലിസിറ്റി കൺവീനർ ജി. സുനിൽ, കൺവീനർ രാഗം രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |