കോട്ടയം . അയൽവാസികളായ അച്ഛനെയും മകളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പിൽ വീട്ടിൽ ഉണ്ണിയെന്നു വിളിക്കുന്ന ശ്യാം (34) ആണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിവാഹം മുടക്കുന്നത് അയൽവാസികളായ ഇവരാണെന്ന് ആരോപിച്ചാണ് പ്രതി ഇവരെ അക്രമിച്ചത്. രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് ഇറങ്ങിയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവച്ച് ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ പിതാവിനെയും ആക്രമിക്കുകയായിരുന്നു. യുവാവിന്റെ മരക്കമ്പ് ക്കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |