ന്യൂഡൽഹി: സമാധാനവും സുരക്ഷയും സംബന്ധിച്ച എട്ടാമത് ഡാക്കർ ഇന്റർനാഷണൽ ഫോറത്തിൽ പങ്കെടുക്കാൻ വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ 24,25 തീയതികളിൽ സെനഗൽ സന്ദർശിക്കും. ഡാക്കർ ഫോറം ആഫ്രിക്കയുമായി ബന്ധപ്പെട്ട നിർണ്ണായക കൂട്ടായ്മയാണ്. ആദ്യമായാണ് മന്ത്രിതലത്തിൽ ഇന്ത്യ ഈ ഫോറത്തിൽ പങ്കെടുക്കുന്നത്.
ആഫ്രിക്കയെ സംബന്ധിക്കുന്ന സമാധാനം, സുരക്ഷ, വികസന പ്രശ്നങ്ങൾ എന്നിവയിലുള്ള ഇന്ത്യയുടെ നിലപാട് വി. മുരളീധരൻ വ്യക്തമാക്കും. ആഫ്രിക്കയുമായുള്ള സഹകരണം ശക്തമാക്കാനും സന്ദർശനം ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |