SignIn
Kerala Kaumudi Online
Saturday, 27 April 2024 12.10 AM IST

കളിക്കാം, ഇനി കളംനിറഞ്ഞ്‌ മെഡി.കോളേജ് കാമ്പസ് സ്കൂളിൽ ഒരുങ്ങുന്നു, ഫ്ലഡ്ലിറ്റ് സ്റ്റേഡിയം

floodlit
floodlit

കോഴിക്കോട്: വിദ്യാർത്ഥികളുടെ കായിക സ്വപ്നങ്ങൾക്ക് വർണം പകരാൻ മെഡിക്കൽ കോളേജ് കാമ്പസ് ഹെെസ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ്ലിറ്റ് സ്റ്രേഡിയം ഒരുങ്ങുന്നു.

കോർപ്പറേഷൻ 60 ലക്ഷം രൂപ വകയിരുത്തി പ്രിസം പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. സ്കൂൾ പി.ടി.എ തയ്യാറാക്കി സമർപ്പിച്ച പ്രൊജക്ട് വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കുന്നത്. വാർഡ് കൗൺസിലർ കെ.മോഹനനാണ് പദ്ധതിയ്ക്ക് ചുക്കാൻ പിടിച്ചത്. നഗരത്തിൽ ആദ്യമായാണ് വിദ്യാലയങ്ങളിൽ ഫ്ലഡ്ലിറ്റ് സ്റ്രേഡിയം സംവിധാനം ഒരുങ്ങുന്നത്.

സ്കൂളിന്റെ 75 സെന്റ് ഭൂമിയിലാണ് സ്റ്റേഡിയം. ഫ്ലഡ് ലൈറ്റ്, മഡ് ടർഫ്, ഗ്രാസ് ടർഫ്, ഫുട്ബാൾ കോർട്ട്, നാല് ബാഡ്മിന്റൺ കോർട്ട് എന്നിവയ്ക്കു പുറമേ കളിക്കാർക്കുള്ള മുറികൾ, മെഡിക്കൽ റൂം, ഫിസിക്കൽ എഡ്യുക്കേഷൻ റൂം, മീഡിയ റൂം, സ്റ്റോർ റൂം, ലേഡീസ് ആൻഡ് ജെന്റ്‌സ്‌ ടോയ്‌ലറ്റ് റൂം എന്നീ സൗകര്യങ്ങളോടുകൂടിയ അമിനിറ്റി സെന്ററും ഒരുക്കിയിട്ടുണ്ട്.

എസ്റ്രിമേറ്റ് നടപടികൾ പൂർത്തിയായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവൃത്തി തുടങ്ങാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ അഞ്ചര കോടി ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച വുഡൻ ഫ്ലോർ ഇൻഡോർ സ്റ്റേഡിയവും ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.