പത്തനംതിട്ട : പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങൾ സമഗ്രവും സുരക്ഷിതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേക്ക് അർഹരായ പട്ടികജാതി കുടുംബങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്.ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രിൽ ഒന്നിനുശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളതും എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷഫോമിനും കൂടുതൽ വിവരങ്ങൾക്കുംബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04682322712.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |