വൈക്കം . നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയെ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറഷൻ വൈക്കം ഗ്രൂപ്പ് കമ്മറ്റി ആദരിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഹരികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി ഡി ഇ സി എഫ് വൈക്കം ഗ്രൂപ്പ് പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം സി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് സെക്രട്ടറി ഉണ്ണി പൊന്നപ്പൻ, സംസ്ഥാന കമ്മറ്റി അംഗം വി ആർ നാരായണൻ, വൈക്കം ഡെപ്യൂട്ടി കമ്മിഷണർ വി കൃഷ്ണകുമാർ, വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി അനിൽകുമാർ, പ്രേംജി വടയാർ, കണ്ണൻ ഉദയനാപുരം, എസ് പി ശ്രീകുമാർ രാജേന്ദ്രകുമാർ, എം എൻ സജീവ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |