SignIn
Kerala Kaumudi Online
Friday, 26 April 2024 7.46 PM IST

അലക്സീ ഗോ,​ 'ഡബിൾ ചങ്ക്സ്' കേരളയാത്ര തുടങ്ങുകയാണ്.

horse

കോട്ടയം . ഗോ അലക്സീ.. ഇരട്ട സഹോദരന്മാരായ ഗോഡ്വിനും ഗ്ളോറിനും ഇന്ന് അവരുടെ ചങ്കായ അലക്സിയെന്ന കുതിരയ്ക്കൊപ്പം കേരള യാത്ര തുടങ്ങുകയാണ്. അത്യാവശ്യം എല്ലാ സൗകര്യങ്ങളുമായി പ്രത്യേക വണ്ടി നിർമ്മിച്ചാണ് യാത്ര. നാട്ടകം സ്വദേശികളായ ഗോഡ്വിനും ഗ്ളോറിനും കേരളം ചുറ്റാൻ അലക്സിയെയും കൂടെക്കൂട്ടുകയായിരുന്നു. അതിനായി 40000 രൂപ മുടക്കി കൂത്താട്ടുകുളത്തെ വർക്‌ഷോപ്പിൽ വണ്ടി നിർമ്മിച്ചു. സോളാർ വിളക്ക്,​ സ്റ്റൗ,​ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം സജ്ജീകരണങ്ങളുമുണ്ട്. സോഷ്യോളജിയിൽ ബിരുദം പൂർത്തിയാക്കിയ ഗ്ളോറിനും ആനിമേഷൻ കഴിഞ്ഞ ഗോഡ്വിനും രണ്ട് വർഷത്തോളമായി കുതിരകളുടെ ലോകത്താണ്. കാൽവറി ഹോഴ്സ് റൈഡിംഗ് ക്ളബ് എന്ന പേരിൽ സ്ഥാപനം നടത്തുകയാണ്. മൂന്ന് കുതിരകളുണ്ട് ഇവർക്ക്. ഒന്നര വർഷം മുൻപാണ് അലക്സിയെ കിട്ടുന്നത്. കത്യാവരി ഇനത്തിലുള്ള അലക്സി ഇരുവരുടെയും ചങ്കാണ്. വെള്ളയിൽ പുള്ളി കലർന്ന നിറത്തിലുള്ള അലക്സിയെ എല്ലാവരുടെയും കൗതുകക്കാഴ്ചയാണ്. ഓട്സ്,​ ബാർലി,​ കവിടെ ഉൾപ്പെടെയുള്ളതാണ് യാത്രയിലെ ഭക്ഷണം. മറ്റ് സമയങ്ങളിൽ പുല്ലും വെള്ളവും നൽകും.

സഹോദരൻമാർ പറയുന്നു.

ആദ്യം കൂത്താട്ടുകുളം വരെ സഞ്ചരിക്കും. തുടർന്ന് വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണി. കുതിരയും വണ്ടിയും കാസർകോട് എത്തിക്കും. കാസർകോട് നിന്ന് വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ പര്യടനം നടത്തും. ദിവസം 25-30 കിലോമീറ്റർവരെ യാത്ര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.