തിരുവല്ല: പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടില്ലെന്നും ജനങ്ങളുടെ സമ്പൂർണ സുരക്ഷയും ക്ഷേമവും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിമാരായ അനിൽകുമാർ, കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എം.ബി.അനീഷ് എന്നിവരുടെ പ്രചരണാർത്ഥം നടന്ന കുടുംബ സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കടപ്ര അടക്കത്തിൽ പടി, നിരണം കൊമ്പങ്കേരി, നെടുമ്പ്രം, കോടിക്കൽ സ്കൂൾ, ഇടിഞ്ഞില്ലം, കല്ലുങ്കൽ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ മന്ത്രി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |