നവംബർ മാസം റിലീസ് പൂരം . ആഴ്ചയിൽ എട്ട് ചിത്രങ്ങൾ വരെ റിലീസുണ്ട്. യുവതാരങ്ങളുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന മാസം കൂടിയായിരിക്കും നവംബർ.
ജീത്തു ജോസഫ് ,ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂമൻ, നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന സാറ്റർഡേ നൈറ്റ്, ഷറഫുദ്ദീനെ നായകനാക്കി സെന്ന ഹെഗ് ഡ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആൾട്ടോ,ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂയിസ് , റോഷൻ മാത്യു നായകനായ സിദ്ധാർത്ഥ് ഭരതൻ ചിത്രം ചതുരം ,പുതുമുഖങ്ങളുടെ എല്ലാം സെറ്റാണ്, പാൻ ഇന്ത്യൻ ചിത്രമായ ബനാറസ്എന്നീ ചിത്രങ്ങൾ നവംബർ 4ന് റിലീസ് ചെയ്യും.
നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ്,ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ശ്രീനാഥ് ഭാസി ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീ, ഷെയ് ൻ നിഗം,വിനയ് ഫോർട്ട് എന്നിവരെ നായകൻമാരാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ ,പുതുമുഖങ്ങളുടെ ഏദം, മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിഗ് നേച്ചർ, അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന അർജുൻ അശോകൻ ചിത്രം തട്ടാശേരി കൂട്ടം, ഇന്ദ്രൻസ് , കൈലാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗില െഎലൻഡ്,മുഹമ്മദ് റാഫി സംവിധാനം ചെയ്യുന്ന പായ്ക്കപ്പൽ എന്നീ ചിത്രങ്ങൾ 11ന് റിലീസ് ചെയ്യും.
സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദ എന്ന ചിത്രവും 11ന് റിലീസ് ചെയ്യുന്നുണ്ട്. നിരഞ്ജ് മണിയൻപിള്ള രാജുവിനെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം,ടിനി ടോം, പ്രതാപ് പോത്തൻ, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന പെർഫ്യൂം എന്നീ ചിത്രങ്ങൾ 18ന് റിലീസ് ചെയ്യും.ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ സംവിധാനം ചെയ്യുന്ന വീകം ,ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് എന്നീ ചിത്രങ്ങൾ 25ന് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |