SignIn
Kerala Kaumudi Online
Friday, 26 April 2024 11.30 PM IST

കങ്കണയ്ക്ക് ബിജെപിയിലേയ്ക്ക് സ്വാഗതമെന്ന് ജെപി നദ്ദ, സസ്പെൻസായി തുടർന്ന് താരത്തിന്റെ തിരഞ്ഞെടുപ്പ് സീറ്റ്

kanakana-bjp

ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. വരുന്ന ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി ജന്മനാട്ടിൽ നിന്നും മത്സരിക്കാൻ തയ്യാറാണെന്ന നടിയുടെ പ്രസ്താവനയോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരത്തെ പാർട്ടി പ്രവർത്തനത്തിലേയ്ക്ക് സ്വാഗതം ചെയ്ത ജെപി നദ്ദ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതിൽ ഉറപ്പ് നൽകിയില്ല.

കങ്കണയുടെ പാർട്ടി പ്രവേശനം സ്വാഗതം ചെയ്യുന്നു. എന്നാൽ.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് താഴെ തട്ടിൽ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി മുതൽ പാർലമെന്ററി ബോർഡ് വരെ കൂടിയാലോചിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കാനാകു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയിൽ പ്രവർത്തിക്കുവാൻ ആഗ്രഹമുള്ള ആർക്കും പാർട്ടിയിൽ വിശാലമായ സ്ഥാനമുണ്ടെന്ന് പറഞ്ഞ ജെപി നദ്ദ പക്ഷേ അത് നിരുപാധികമായ കടന്നു വരവായിരിക്കണമെന്നും കുട്ടിച്ചേർത്തു.

ജനങ്ങൾ ആഗ്രഹിച്ചാൽ, ബിജെപി ടിക്കറ്റ് നൽകുകയും ചെയ്‌താൽ തന്റെ ജന്മനാട്ടിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയിൽ 'പഞ്ചായത്ത് ആജ് തക് ഹിമാചൽ പ്രദേശ്' എന്ന പരിപാടിയിൽ വെച്ച് കങ്കണ റണാവത് നടത്തിയ പ്രസ്താവന. ജനങ്ങൾ ആഗ്രഹിച്ചാൽ മാണ്ഡിയിൽ നിന്നും ജനവിധി തേടാൻ മടിയില്ല എന്നാണ് നടി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാപുരുഷൻ എന്ന് വിശേഷിപ്പിച്ചായിരുന്നു നടി തന്റെ രാഷ്‌ട്രീയ പ്രവേശന സന്നദ്ധത അറിയിച്ചത്. ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി നടത്തുന്ന പ്രചാരണത്തിനെ നടി എതിർത്തു. എഎപിയുടെ വ്യാജ വാഗ്‌ദാനങ്ങളിൽ ഹിമാചലിലെ ജനങ്ങൾ വീഴില്ലെന്നും സ്വന്തമായി സൗരോർജ്ജവും സ്വന്തമായി കൃഷിയും അവർ ചെയ്യുന്നുണ്ടെന്നും കങ്കണ പറഞ്ഞു. ആം ആദ്‌മി പാർട്ടിയുടെ സൗജന്യ വാഗ്‌ദാനം ജനം തള‌ളുമെന്നാണ് നടി അഭിപ്രായപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KANKANA, BJP, AAP, HIMACHAL, BYELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.