തലശേരി: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലസംഗമം ജില്ലാ പ്രസിഡന്റ് കെ. സുരേശൻ ഉദ്ഘാടനം ചെയ്തു. ഫ്ളവേഴ്സ് ടിവി സ്റ്റാർ സിംഗർ ഫെയിം ഗായിക ശിവാനി എസ്. സഞ്ജീവ് വിശിഷ്ടാതിഥിയായിരുന്നു. കെ.പി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. കുഞ്ഞിക്കണ്ണൻ, കെ. വിനയരാജ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി, നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ പ്രസിഡന്റ് ശ്രീനിവാസൻ മാറോളി, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പ്രസന്ന, വി.സി വാമനൻ, പ്രശാന്ത് മുരിക്കോളി, കെ. മുകുന്ദൻ, സന്ധ്യ സുകുമാരൻ, ഇ. കോമളം, പി.കെ സത്യൻ, പി.ടി സുരേഷ് ബാബു, ഷീബ ലിയോൺ, ബ്ലോക്ക് പ്രസിഡന്റ് പുരുഷു വരക്കൂൽ സംസാരിച്ചു. കെ.വി രജീഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |