SignIn
Kerala Kaumudi Online
Friday, 26 April 2024 10.37 PM IST

കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ: ചരക്ക് വണ്ടികൾക്ക് നോ എൻട്രി

കൊല്ലം: ഗേജ് മാറ്റം കഴിഞ്ഞ് ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടും കൊല്ലം - ചെങ്കോട്ട പാതയിൽ ചരക്ക് വണ്ടികൾക്ക് നോ എൻട്രി. മീറ്റർ ഗേജ് കാലത്ത് ചരക്ക് ഗതാഗതത്തിന് പേരുകേട്ട പാതയായിരുന്നു കൊല്ലം- ചെങ്കോട്ട.

സിമിന്റ്, ഓയിൽ ഉൾപ്പെടെ തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുകൾ ഈ പാതയിലൂടെയാണ് കൂടുതലായി കേരളത്തിൽ എത്തിയിരുന്നത്.

ഗേജ് മാറ്റം വന്നതോടെയാണ് ചരക്ക് വണ്ടികൾ നിലച്ചത്. കഴിഞ്ഞ നാലു വർഷമായി ട്രെയിൻ സർവീസ് പുനരാരംഭിച്ചിട്ടും ചരക്കുവണ്ടിയുടെ കാര്യത്തിൽ റെയിൽവേ മൗനം പാലിക്കുകയാണ്. ചെങ്കോട്ട പാതയിൽ ചരക്ക് വണ്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ വിലങ്ങുതടിയായി.

ജനപ്രതിനിധികളുടെയും മറ്റും സമ്മർദ്ദത്തെ തുടർന്ന് ചെക്ക് റെയിലുകൾ മാറ്റുന്ന ജോലികൾ നടക്കുന്നുണ്ടെങ്കിലും വണ്ടികൾ ഓടിത്തുടങ്ങുമോയെന്ന കാര്യത്തിൽ റെയിൽവേയ്ക്ക് നിശ്ചയമില്ല.

?​ തടസം
വളവുകൾ കൂടുതലായുള്ള പാതയിൽ അധികമായി ഘടിപ്പിച്ചിട്ടുള്ള ചെക്ക് റെയിലുകൾ ഗ്യാസ് കട്ടാണ് ചെയ്തിരിക്കുന്നത്. മെഷീൻ കട്ട് ചെയ്ത് ഉറപ്പിച്ചാലേ ചരക്ക് ട്രെയിനുകൾക്ക് ഓടാനാകൂ.

ചരക്ക് വണ്ടി ഓടിയാൽ

 ലാഭകരമായ പാതയുടെ പട്ടികയിൽ ഇടംപിടിക്കാം

 കൊല്ലം - തിരുവനന്തപുരം - തിരുനെൽവേലി പാതയിലെ തിരക്ക് കുറയ്ക്കാം

 ചെങ്കോട്ട- കൊല്ലം ബിസിനസ് ബന്ധം വളരും

മീറ്റർ ഗേജായിരുന്നപ്പോൾ ചരക്ക് വണ്ടികൾ നിരന്തരം ഓടിയിരുന്നു. ചെക്ക് റെയിലുകളാണ് ചരക്ക് വണ്ടി ഓടുന്നതിന് തടസം. തടസങ്ങൾ നീക്കാൻ നടപടി വേണം.

ദീപു പുനലൂർ, കൊല്ലം- ചെങ്കോട്ട

റെയിൽവേ പാസഞ്ചേഴ്സ് അസോ.

വേളാങ്കണി സർവീസ് നീട്ടിയേക്കും

എറണാകുളം - വേളാങ്കണ്ണി പ്രതിവാര ട്രെയിൻ ജനുവരി 31 വരെ നീട്ടിയേക്കും. നിലവിൽ നവംബർ 15വരെയാണ് സർവീസ്. നാഗൂർ, വേളാങ്കണ്ണി തീർത്ഥാടകരുടെയും മറ്റു യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച് സർവീസ് നീട്ടാമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.