മുണ്ടക്കയം. പാക്കാനം ഇഞ്ചക്കുഴി ഭാഗത്ത് വളർത്തുനായയെ കാണാതായി. കടുവയുടെ ആക്രമണം എന്ന് സംശയം. രാത്രി ഒരു മണിയോടെ വലിയവീട്ടിൽ കൃഷ്ണൻകുട്ടി കുര കേട്ട് പുറത്തിറങ്ങിയപ്പോൾ വലിയൊരു മൃഗം ഓടി മറയുന്നത് കണ്ടു. എന്നാൽ നായയെ കണ്ടതുമില്ല. ഒരു ഭാഗം വനം അതിർത്തിയോട് ചേർന്ന് കിടക്കുന്നതാണ് ഈ പ്രദേശം. ഒരു മാസം മുൻപ് കൃഷ്ണൻകുട്ടിയുടെ മറ്റൊരു നായയെ കാണാതായിരുന്നു. എന്നാൽ എവിടേക്കെങ്കിലും പോയതാകാം എന്നായിരുന്നു കരുതിയത്. ഇന്നലെ വനപാലകർ എത്തി പരിശോധനകൾ നടത്തി. വീടിനു കുറച്ച് മുകളിലായി പുരയിടത്തിൽ കടുവയുടേത് എന്ന് കരുതുന്ന വലിയ കാൽപ്പാടുകൾ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |