കാബൂൾ : വടക്ക് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദാഖ്ഷൻ യൂണിവേഴ്സിറ്റിയിൽ നിറമുള്ള ബുർഖ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഗേറ്റിന് പുറത്താക്കി താലിബാൻ സേന. താലിബാൻ അംഗങ്ങൾ ഇവരെ ചാട്ടവാറു കൊണ്ട് ക്രൂരമായി അടിച്ചോടിക്കുന്നതിന്റേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ബുർഖയ്ക്ക് പകരം നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെയും കാമ്പസിൽ നിന്ന് പുറത്താക്കി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾക്ക് മേലുള്ള അവകാശ ലംഘനങ്ങൾ വ്യാപകമായിരിക്കുകയാണ്. എല്ലാ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ബുർഖയടക്കം തങ്ങൾ നിഷ്കർഷിച്ചിട്ടുള്ള വേഷം മാത്രമേ ധരിക്കാവൂ എന്നാണ് താലിബാന്റെ ശാസന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |